ഒഴുക്കൻമൂല: എ.വർഗ്ഗീസിന്റെ രക്തസാക്ഷി മണ്ഡപവും വർഗീസിന്റെ വീടും സംരക്ഷിച്ചു കൊണ്ട് വർഗീസ് സ്മാരക ഹെറിറ്റേജ് മ്യൂസിയം ആരംഭിക്കാൻ ഒഴുക്കൻമൂലയിൽ ചേർന്ന അഭ്യുദയകാംക്ഷികളുടെ ആലോചന യോഗം തീരുമാനിച്ചു

വർഗീസിന്റെ പേരിലുള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ട്രസ്റ്റ് പ്രസിഡന്റ് പി.സി.ഉണ്ണിച്ചെക്കൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ബ്ലോക്ക് മെമ്പർ വി.ബാലൻ, വാർഡ് മെമ്പർ കെ.ലതിക, എൻവേണുഗോപാൽ തുടങ്ങിയവരും ട്രസ്റ്റ് അംഗങ്ങളും വർഗീസിന്റെ കുടുംബാംഗങ്ങളും സംബന്ധിച്ചു.