മാനന്തവാടി: മാനന്തവാടിയിൽ യു.ഡി.എഫ് നടത്തുന്ന ആറാം ദിന സത്യാഗ്രഹ സമരം കെ.പി.സി.സി. എക്സിക്യുട്ടീവ് അംഗം കെ.എൽ.പൗലോസ് ഉദ്ഘാടനം ചെയ്തു. കർണാടക തമിഴ്നാട് സംസ്ഥാനങ്ങളിലെ വനങ്ങളിൽ നിന്നും നാഗർഹോള, ബന്ദിപ്പൂർ വന്യമൃഗസങ്കേതങ്ങളിൽ നിന്നും വയനാട് വന്യജീവി സങ്കേതത്തിലേക്കും അവിടെ നിന്ന് നാട്ടിൻ പുറങ്ങളിലേക്കും വന്യജീവികൾ എത്തുന്നതാണ് വയനാട്ടിൽ മനുഷ്യ വന്യജീവി സംഘർഷം വർദ്ധിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് തടയാൻ വനാതിർത്തികളിലെ ജനവാസ കേന്ദ്രങ്ങളിൽ ശാസ്ത്രീയമായ നൂതന മാർഗ്ഗങ്ങൾ അവലംബിക്കണം.
മഹിളാ കോണഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസാണ് തിങ്കളാഴ്ച സത്യാഗ്രഹ സമരം നടത്തിയത്. അഡ്വ.ഗ്ലാഡിസ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.