scoy

കുന്ദമംഗലം: ഈ മാസം 26 മുതൽ 30 വരെ ഗോവയിൽ നടക്കുന്ന ഇരുപത്തിനാലാമത് ദേശീയ സ്കോയ് ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ കോഴിക്കോട് ബാലുശ്ശേരി കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി കെ.ഷഹൻ നയിക്കും. ശ്യാം.കെ സിദ്ധാർത്ഥനാണ് (ആലപ്പുഴ) വൈസ് ക്യാപ്റ്റൻ. ടീം അംഗങ്ങൾ: ആദിത്യൻ സന്തോഷ്‌, എസ്.അതുൽ, പി.എം.മനുരാജ്,ആർ.രാഹുൽ, എസ്.ജിതേഷ്, എച്ച്.ഹരികൃഷ്ണൻ (എല്ലാവരും ആലപ്പുഴ), മുഹമ്മദ് ഫിസാൻ അർഷാദ്, അഹമ്മദ് റസാഖാൻ, എ.മുഹമ്മദ് ദിൽഷാദ്, പി.മുഹമ്മദ് അഷ്മിൻ, വി.എൻ.മുഹമ്മദ് അൻവർ,റിതിൻബി, ഷാഹിദ് അഫ്രീദി, പി.മുഹമ്മദ്, എം.അജയ് (കോഴിക്കോട്), അമൽ.പി ,അഭിൻ.എ (കൊല്ലം) ടീം മാനേജർ: എ.കെ.മുഹമ്മദ്‌ അഷ്‌റഫ്‌. കോച്ച്: അമൽ സേതു മാധവൻ.