sundaran
ഇമ്പീരിയൽ സുന്ദരൻ പത്താമത് അനുസ്മരണ സമ്മേളനം തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഇമ്പീരിയൽ സുന്ദരൻ പത്താമത് അനുസ്മരണ സമ്മേളനം തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനം നടത്തിയ ശ്രീനാരായണ ഭക്തനായ മികച്ച ഹോട്ടൽ വ്യവസായി ആയിരുന്നു ഇമ്പീരിയൽ സുന്ദരനെന്ന് മന്ത്രി പറഞ്ഞു. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ജയന്ത് , എം.വി.കുഞ്ഞാമു, ഡോ.അൽഫോൺസ മാത്യു, രമേഷ് അമ്പലത്ത്, പി.അനിൽ ബാബു, സി.പി.കുമാരൻ , രാംദാസ് വേങ്ങേരി എന്നിവർ പങ്കെടുത്തു. എൻ.ബി ബാബുരാജ് സ്വാഗതവും പി.പി.ഫിറോസ് നന്ദിയും പറഞ്ഞു.