കോഴിക്കോട് : കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 30ന് രാവിലെ 11ന് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ധീഖ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ഏഴ് മേഖലാ സമ്മേളനങ്ങൾ പൂർത്തിയായി. 'അധിനവേശത്തിനെതിരെ ജനകീയ ബദൽ' എന്ന ആശയം മുന്നോട്ട് വെച്ചാണ് കഴിഞ്ഞ 25 വർഷത്തിലധികമായുള്ള പ്രവർത്തനം. സംഘടനയുടെ കേരളാ വിഷൻ കമ്പനിയ്ക്ക് കേരളത്തിലെ ഡിജിറ്റൽ, ബ്രോഡ്ബാൻഡ് രംഗത്ത് ഒന്നാമതാവാനും ഇന്ത്യയിൽ എട്ടാമതാവാനും കഴിഞ്ഞു. കോഴിക്കോട് ജില്ലയിൽ ഒന്നരലക്ഷത്തിനടുത്ത് ഡിജിറ്റൽ കണക്ഷനും അരലക്ഷത്തിനടുത്ത് ബ്രോഡ്ബാൻഡ് കണക്ഷനും നൽകിയിട്ടുണ്ടെന്നും അടുത്ത രണ്ടുവർഷംകൊണ്ട് നിലവിലെ കണക്ഷൻ ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി.പി. അഫ്സൽ, ട്രഷറർ ടി.വാസുദേവൻ, സെക്രട്ടറി ഒ.ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.