krishi

വടകര:ചോറോട് മാങ്ങോട്ട് പാറ കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമീപം പാഞ്ചേരി കാട്ടിൽ ഷംസുദ്ദീന്റെ വിട്ടുവളപ്പിൽ ഷംസുദ്ദീനും സഹോദരപുത്രൻ മുഹമ്മദ് നിഹാലിനും ഒരു മരച്ചീനി ഒരു മുട്ടിൽ നിന്ന് കിട്ടിയത് അൻപത് കിലോ കിഴങ്ങ്. സ്വന്തം തറവാട്ടുപറമ്പിലെ കല്ലുവെട്ട് കുഴിയിലായിൽ തീർത്തും ജൈവവളം ഉപയോഗിച്ചായിരുന്നു കൃഷി.

ക്വിന്റൽ പൂള ഇനത്തിലുള്ള മരച്ചീനിയാണ് നട്ടത്. പേരുപോലെത്തന്നെ അര ക്വിന്റൽ വിളവ് ലഭിച്ചത് നാട്ടുകാർക്കും കൗതുകമായി. നല്ല വിളവ് ലഭിച്ചതിൽ മാത്രമല്ല ഉടുമ്പ്, മുള്ളൻപന്നി തുടങ്ങിയവ വ്യാപകമായി കൃഷികൾ നശിപ്പിക്കുമ്പോൾ ഇവ സംരക്ഷിക്കാൻ സാധിച്ചതിലും ഷംസുദ്ദീനും നിഹാലിനും ഇരട്ടി സന്തോഷം. മാങ്ങോട്ട് പാറയിലെ പി.കെ സ്റ്റോർസ് ഉടമയാണ് ഷംസുദ്ദീൻ, അബ്ദുൾ നിഹാൽ സകൂൾ വിദ്യാർത്ഥിയും.