മാനന്തവാടി: പയ്യംപള്ളി പ്രദേശത്തെ കടുവ ശല്യത്തിനെതിരെ നടപടി സ്വീകരിക്കുക, കടുവ പിടിച്ച വളർത്ത് മൃഗങ്ങളുടെ ഉടമകൾക്ക് നഷ്ടപരിഹാര തുക നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തുന്ന റിലേ സത്യാഗ്രഹ സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പി.എം.ബെന്നി സത്യാഗ്രഹം അനുഷ്ഠിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.എൻ.ശശിന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. മുട്ടത്തോട്ട് പൗലോസ് അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.വർഗ്ഗീസ്, ജേക്കബ് സെബാസ്റ്റ്യൻ, വി.ടി.തോമസ്, ജോൺസൺ ഇളവുങ്കൽ, ഇ.ജെ.ഷാജി, റീന ജോർജ്ജ്, ആന്റണി വള്ളാക്കുഴി, ആന്റണി ചോലക്കര, ജോസഫ് കളപ്പുര, പി.വി.എസ് മൂസ തുടങ്ങിയവർ സംസാരിച്ചു.