1

കോഴിക്കോട്; ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ രണ്ടാം ദിനവും ആകാശം കയ്യടക്കി വർണ്ണപട്ടങ്ങൾ പാറിപ്പറന്നു. നൂറ് കണക്കിന് ആളുകളെ ആവേശത്തിലാക്കിയാണ് ഓരോ പട്ടവും വാനിൽ ഉയർന്നു പൊങ്ങിയത്. കൈറ്റ് ഫെസ്റ്റിവൽ കാണാൻ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും, ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢിയും എത്തിയിരുന്നു. വിദേശിയും ഗോവയിൽ സ്ഥിരതാമസക്കാരനുമായ കൈറ്റ് ബോർഡിംഗ് വിദഗ്ദ്ധൻ ഫിലിപ്പിനെ ജില്ലാ കളക്ടർ ആദരിച്ചു.

ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ നാഷണൽ കൈറ്റ് ഫെസ്റ്റിവലിലാണ് വൺ ഇന്ത്യ ടീമിന്റെ നേതൃത്വത്തിൽ 12 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ എത്തിയത്. ദുബായ് ഫെസ്റ്റിൽ ഒന്നാം സമ്മാനം നേടിയ സോസർ കൈറ്റ്, ഗുജറാത്ത് കൈറ്റ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ യെല്ലോ ഫ്‌ളയിംഗ് സോസർ കൈറ്റ് എന്നിവ കാഴ്ച്ചക്കാർക്ക് മനോഹര കാഴ്ച്ചയൊരുക്കി. ഇന്ത്യൻ മിലിട്ടറിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് മിലിട്ടറി കൈറ്റും ആകാശത്ത് വിസ്മയം തീർത്തു. 250ലധികം കുഞ്ഞുപട്ടങ്ങൾ ഉൾപ്പെടുത്തിയ ട്രെയിൻ കൈറ്റും, എൽ.ഇ.ഡി കൈറ്റും, ലോക പട്ടം പറത്തലിൽ ഇന്ത്യക്ക് ആദ്യമായി സമ്മാനം ലഭിച്ച കഥകളി പട്ടവും വാനിൽ ഉയർന്നു പൊങ്ങി. 120 മീറ്ററാണ് കഥകളി പട്ടത്തിന്റെ നീളം.

 ഇ​ന്ന് ​സ​മാ​പ​നം

ബേ​പ്പൂ​ർ​:​ ​ബേ​പ്പൂ​രി​ന് ​ഉ​ത്സ​വ​ത്തി​ന്റെ​ ​സ്വ​ർ​ണ്ണ​ച്ചി​റ​കു​ക​ൾ​ ​സ​മ്മാ​നി​ച്ച​ ​വാ​ട്ട​ർ​ ​ഫെ​സ്റ്റി​ന് ​ഇ​ന്നു​ ​സ​മാ​പ​നം.​ ​ബേ​പ്പൂ​രി​ന്റെ​ ​തീ​ര​ങ്ങ​ളി​ൽ​ ​അ​വി​സ്മ​ര​ണീ​യ​മാ​യ​ ​കാ​ഴ്ച​ക​ൾ​ ​വി​ത​റി​യാ​ണ് ​നാ​ലു​ ​ദി​വ​സം​ ​നീ​ണ്ട​ ​ജ​ല​ ​മ​ഹോ​ത്സ​വ​ത്തി​ന്റെ​ ​കൊ​ടി​യി​റ​ങ്ങു​ന്ന​ത്.​ ​ഇ​ന്ന് ​വൈ​കു​ന്നേ​രം​ 6​ ​മ​ണി​ക്ക് ​ന​ട​ക്കു​ന്ന​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​പ്ര​ശ​സ്ത​ ​സി​നി​മാ​ ​താ​രം​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​ഓ​ൺ​ലൈ​നി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മ​ന്ത്രി​ ​പി​ ​എ​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്,​ ​കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മേ​യ​ർ​ ​ബീ​ന​ ​ഫി​ലി​പ്പ്,​ ​സം​സ്ഥാ​ന​ ​പ്ലാ​നിം​ഗ് ​ബോ​ർ​ഡ് ​അം​ഗം​ ​സ​ന്തോ​ഷ് ​ജോ​ർ​ജ് ​കു​ള​ങ്ങ​ര,​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഡോ.​തേ​ജ് ​ലോ​ഹി​ത് ​റെ​ഡ്ഡി,​പൊ​ലീ​സ് ​ക​മ്മീ​ഷ​ണ​ർ​ ​എ​ ​വി​ ​ജോ​ർ​ജ്,​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​വ​കു​പ്പ് ​ജോ​:​ഡ​യ​റ​ക്ട​ർ​ ​സി​ ​എ​ൻ​ ​അ​നി​ത​കു​മാ​രി,​ ​ബേ​പ്പൂ​ർ​ ​ഡ​വ​ല​പ്മെ​ന്റ് ​മി​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​എം​ ​ഗി​രീ​ഷ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.
ഇ​ന്ന​ത്തെ​ ​പ​രി​പാ​ടി​:​ 10​ ​മ​ണി​ ​ചാ​ലി​യാ​റി​ൽ​ ​ബാം​ബൂ​ ​റാ​ഫ്ടിം​ഗ് ​മ​ത്സ​രം.​ 10​ ​മു​ത​ൽ​ 5​ ​വ​രെ​ ​പോ​ർ​ട്ടി​ൽ​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​ക​പ്പ​ൽ​ ​കാ​ണാ​ൻ​ ​അ​വ​സ​രം.1​ ​മ​ണി​ ​ചാ​ലി​യാ​റി​ൽ​ ​ക​നാ​യിം​ഗ്‌​ ​റെ​യ്സ്.​ 2​ ​മ​ണി​ ​ചാ​ലി​യാ​റി​ൽ​ ​നാ​ട​ൻ​ ​വ​ള്ള​ങ്ങ​ളു​ടെ​ ​മ​ത്സ​രം.​ 2​ ​മ​ണി​ ​നാ​ഷ​ണ​ൽ​ ​കൈ​റ്റ് ​ഫെ​സ്റ്റ് ​ഫൈ​ന​ൽ.4​ ​മ​ണി​ ​കോ​സ്റ്റ്ഗാ​ഡ് ​ഹെ​ലി​കോ​പ്റ്റ​ർ​ഷോ.​ 5​ ​മ​ണി​ ​ബോ​ട്ട് ​പ​രേ​ഡ്.​ 6​ ​മ​ണി​ ​സ​മാ​പ​നം.​ 7​ ​മ​ണി​ ​ക​രി​മ​രു​ന്നു​ ​പ്ര​ദ​ർ​ശ​നം.