4

മണക്കടവ്: ആത്മബോധോദയം വായനശാലയുടെ ഒരു വർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനം പൊതുമരാത്ത്, ടൂറിസം മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക ഘോഷയാത്രയും വനിതാ വേദി അംഗങ്ങളുടെ മെഗാ തിരുവാതിരക്കളി നടത്തി. അഡ്വ: പി.ടി.എ റഹിം എം.എൽ.എ സാംസ്കാരിക സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. രാജീവ് പെരുമൺ പുറ, സുജിത്ത് കാഞ്ഞോളി, ഹസീന അസീസ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.വി റനീഷ്, വായനശാല വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ് പൊയിലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വായനശാല സെക്രട്ടറി വി.സി.സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.വിവിധ മത്സര വിജയികൾക്ക് ഒളവണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജയപ്രശാന്ത്, സ്വാഗത സംഘം ചെയർമാൻ പനങ്ങാവിൽ ഷാജി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.മുതിർന്ന വായനശാലാ പ്രവർത്തകരായ പി .എം അനന്തൻ , എം.ബാലൻ , കെ.ദാസൻ, ദേവകി.പി.എം എന്നിവരെ ആദരിച്ചു. ആർ.ആർ.ടി അംഗങ്ങളെ അഡ്വ.പി.ടി.എ റഹിം ആദരിച്ചു. ജനറൽ കൺവീനർ പി.എം.വിനോദ് കുമാർ സ്വാഗതവും സ്വാഗത സംഘം കൺവീനർ പി.ടി ശശിധരൻ നന്ദി പറഞ്ഞു.