കൽപ്പറ്റ: കേരളത്തിലെ ക്രമസമാധാന വീഴ്ച്ചകളിൽ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്സ് കൽപ്പറ്റ മണ്ഡലം കമ്മറ്റി കൽപ്പറ്റ പൊലീസ് സ്റ്റേഷനു മുന്നിൽ നോക്കുകുത്തി സ്ഥാപിക്കൽ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി.പി.ആലി ഉദ്ഘാടനം ചെയ്തു. അഗസ്റ്റിൻ പുൽപ്പളളി, സാലി റാട്ടക്കൊല്ലി, ജിജോ പൊടിമറ്റം, വി.സി.ഷൈജൽ, ആൽഫിൻ, ഹർഷൽ കോന്നാടൻ, അൻവർ തുടങ്ങിയവർ സംസാരിച്ചു.