കോഴിക്കോട് : ജില്ലയിൽ 348 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനത്ത് നിന്നു വന്ന നാല് പേർക്കും സമ്പർക്കം വഴി 337 പേർക്കും രോഗം സ്ഥിരീകരിച്ചു.
6398 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 260 പേർ കൂടി രോഗമുക്തി നേടി. 5.56 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പുതുതായി വന്ന 355 പേർ ഉൾപ്പടെ 14996 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. 4276 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.