padmasree
ഡോ.​കെ.​എ​സ് ​മ​ണി​ലാ​ലി​ന് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഡോ.​എ​ൻ​ ​തേ​ജ് ​ലോ​ഹി​ത് ​റെ​ഡ്ഡി​ ​പ​ത്മ​ശ്രീ​ ​പു​ര​സ്കാ​രം​ ​കൈ​മാ​റു​ന്നു

കോഴിക്കോട്: പ്രൊഫ.കെ.എസ്. മണിലാലിനും അലി മണിക്ഫാനുമുള്ള പത്മശ്രീ പുരസ്‌കാരം ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി സമ്മാനിച്ചു. എ.ഡി.എം മുഹമ്മദ് റഫീഖ് ചടങ്ങിൽ ചടങ്ങിൽ സംബന്ധിച്ചു. ഇരുവർക്കും ഡൽഹിയിൽ പുരസ്‌കാര സമർപ്പണച്ചടങ്ങിന് എത്താൻ കഴിഞ്ഞിരുന്നില്ല.

ഹോർത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ലാറ്റിൻ ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലുമെത്തിച്ച വിഖ്യാത സസ്യ ശാസ്‌ത്രജ്ഞനായ പ്രൊഫ.മണിലാലിന് എരഞ്ഞിപ്പാലം ജവഹർ നഗറിലെ വസതിയിലെത്തിയാണ് പുരസ്‌കാരം കൈമാറിയത്. നാവിക ഗോള ശാസ്ത്ര ഗവേഷകനായ അലി മണിക്ഫാന് ഒളവണ്ണയിലെ വാടക വീട്ടിലെത്തിയും പുരസ്കാരം സമ്മാനിച്ചു.