
കൊടിയത്തൂർ: സി.പി.എം കൊടിയത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടിന്റെ താക്കോൽ കൈമാറ്റം സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ നിർവഹിച്ചു. സാജിറ കോട്ടമ്മലിനാണ് വീട് നിർമിച്ചത്. ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിയത്തൂരിൽ കോട്ടമ്മൽ മുഹ്സിനക്ക് നേരത്തെ വീട് നിർമ്മിച്ചു നൽകിയിരുന്നു. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി വി.കെ വിനോദ്, ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറി വി വസീഫ്, ലോക്കൽ സെക്രട്ടറി രവീന്ദ്രൻ, സി.ടി.സി അബ്ദുള്ള, കെ.പി ചന്ദ്രൻ, സലീന മുജീബ്, സാബിറ തറമ്മൽ, നാസർ കൊളായി, കരീം കൊടിയത്തൂർ എന്നിവർ പങ്കെടുത്തു. സാബിറ തറമ്മൽ സ്വാഗതവും അനസ് താളത്തിൽ നന്ദിയും പറഞ്ഞു.