കൽപ്പറ്റ: ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി സംസ്ഥാന തലത്തിൽ ആരംഭിച്ച 'ഓപ്പറേഷൻ കാവൽ'ന്റെ ഭാഗമായി ജില്ലയിൽ ഇന്നലെ നടത്തിയ പരിശോധനയിൽ കോടാലി ഷിജു എന്ന ഷിജു(44)വിനെ അറസ്റ്റുചെയ്തു.
കൽപ്പറ്റ, ബത്തേരി, കേണിച്ചിറ, പുൽപ്പള്ളി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, ആയുധം കൈവശം വെയ്ക്കൽ, മയക്കുമരുന്ന് കൈവശം വെയ്ക്കൽ ഉൾപ്പെടെ 13 ഓളം കേസുകളിൽ പ്രതിയും പുൽപ്പള്ളി സ്റ്റേഷനിലെ റൌഡി ലിസഡ്റ്റിൽ പെട്ടയാളുമാണ് അമരകുനി സ്വദേശിയായ ഷിജു. ഗുണ്ടകളെ അമർച്ച ചെയ്യുന്നതിന് വേണ്ടി രൂപീകരിച്ച ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക സംഘവും കൽപ്പറ്റ ഇൻസ്‌പെക്ടറും ചേർന്ന് പുൽപ്പള്ളിയിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കുടുംബ വഴക്കിനെ തുടർന്ന് മകളോടൊപ്പം കൽപ്പറ്റ അമ്പിലേരിയിലെ ആലക്കൽ അപ്പാർട്ട്‌മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന ഭാര്യയെ ഇന്നലെ പുലർച്ചെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ശേഷം കടന്ന് കളഞ്ഞ ഇയാൾ കർണ്ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.