1

പേരാമ്പ്ര: കാട്ടുപന്നിയെ ധീരമായി നേരിട്ട് രണ്ട് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ സന്ദർഭോചിതമായി ഇടപെട്ട പതിനൊന്നു വയസുകാരൻ മാവുള്ളതിൽ റോബിനെ സി.പി.ഐ മേപ്പയ്യൂർ ലോക്കൽ കമ്മറ്റി അനുമോദിച്ചു. മേപ്പയ്യൂർ എം.കെ സ്മാരകത്തിൽ ചേർന്ന അനുമോദന യോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി സി.ബിജു ഉദ്ഘാ

ടനം ചെയ്തു. മണ്ഡലം അസി. സെക്രട്ടറി അജയ് ആവള റോബിനെ പൊന്നാട അണിയിച്ചു. കെ.വി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം പി.പ്രശാന്ത്,എം.കെ രാമചന്ദ്രൻ, ദേവരാജൻ,സുരേഷ് കീഴന വത്സൻ അയോദ്ധ്യ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ബാബു കൊളക്കണ്ടി സ്വാഗതവും കെ.സി കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.

ഉറങ്ങികിടക്കുകയായിരുന്ന ഇരട്ട സഹോദരങ്ങളായ കുഞ്ഞുങ്ങളുടെ അടുത്തേക്ക് നീങ്ങുമ്പോഴാണ് റോബിൻ മൽപ്പിടുത്തത്തിലൂടെ കാട്ടുപന്നിയെ നേരിട്ടത്.പരിക്ക് പറ്റിയ റോബിൻ പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിരുന്നു.