
കോഴിക്കോട്: കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ജലമിഷൻ പദ്ധതിയുടെ ഭാഗമായി ചേളന്നൂർ പഞ്ചായത്തിലെ നിവാസികൾക്ക് ശുദ്ധജലം എത്തിക്കുന്നത്തിനും, ശ്രീനാരായണഗുരു കോളേജ് റോഡ്
നവീകരണത്തിനുമായുള്ള സ്ഥലം ഏറ്റെടുക്കൽ പ്രവൃത്തി വനം മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു.
ചേളന്നൂർ പഞ്ചായത്ത് പ്രസിഡന്റ് നൗഷീർ പി .പി.വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ പി.കെ. കവിത, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാർ സുരേഷ് കുമാർ ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറി ചെയർമാർ നൗഷീർ സി .പി ., ജില്ലാ പഞ്ചായത്ത് മെമ്പർ ഇളയിടത്ത് ശശീന്ദ്രൻ , കോപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് സി.കെ. സോമനാഥൻ , പഞ്ചായത്ത് മെമ്പർ രമേശൻ .എൻ., എസ്. എൻ . ജി. കോളേജ് പ്രിൻസിപ്പാൾ ഡോ. ദേവിപ്രിയ. വി , എസ് എൻ ട്രസ്റ്റ് മാനേജ്മെന്റ് നോമിനി .പി .എം രവീന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.