pp-kumaran

കുറ്റ്യാടി :തൊട്ടിൽപ്പാലം പൊയിലുപറമ്പത്ത് പി.പി കുമാരൻ (78) നിര്യാതനായി. സി.പി.എം കലങ്ങോട് ബ്രാഞ്ച് അംഗവും മുൻ സി.പി.എം കുന്നുമ്മൽ ഏരിയ കമ്മറ്റി അംഗം ,കെ.എസ്.കെ.ടി.യു നാദാപുരം, കുന്നുമ്മൽ ഏരിയ പ്രസിഡന്റ്, യൂണിയൻ ജില്ല കമ്മറ്റി അംഗം, കാവിലുംപാറ സഹകരണ ബാങ്ക് ഡയറക്ടർ, കാവിലുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, തോട്ടക്കാട് മിച്ചഭൂമി സമരത്തിന് ആദ്യാവസാനം വരെ മുൻനിര നേതാവ്, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാവിലുംപാറയിലെ ബഹുജന വികസന പ്രവർത്തനങ്ങളിലും സജീവമായിരുന്നു.ഭാര്യ:നാരായണി. മക്കൾ:പി.പി സതീശൻ (സി.പി.എം ആശ്വാസി ബ്രാഞ്ച് അംഗം, ഷാപ്പു തൊഴിലാളി) പി.പി സജിത്ത് കുമാർ (സി.പി.എം അമ്മ്യാർ ച്ചാൽ ബ്രാഞ്ച് അംഗം ,പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മറ്റി അംഗം, കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് ബ്രാഞ്ച് മാനേജർ,) പി.പി സനൽകുമാർ (സിവിൽ പൊലീസ് ഓഫീസർ പെരുവണ്ണാമൂഴി)

മരുമക്കൾ:സിന്ധു ,മേഘ(അദ്ധ്യാപിക കുറ്റ്യാടി സിറാജുൽഹുദ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ) ജിൻസ സഹോദരങ്ങൾ: പരേതരായ പൊക്കൻ;നാണു, മാതു, പൊക്കി.