കോട്ടയം: ഗ്രാമീണ ബാങ്ക് ജീവനക്കാർ നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയായി സ്‌പോൺസർ ബാങ്കായ കാനറാ ബാങ്കിന്റെ കോട്ടയം മെയിൻ ശാഖയ്ക്ക് മുന്നിൽ ധർണ നടത്തി. ബെഫി ജില്ലാ പ്രസിഡന്റ് കെ.പി. ഷാ ധർണ ഉദ്ഘാടനം ചെയ്തു. ബെഫി ജില്ലാ സെക്രട്ടറി വി.പി.ശ്രീരാമൻ, എ.കെ.ബി.ആർ.എഫ്, ജില്ലാ സെക്രട്ടറി ആർ.എ.എൻ റെഡ്യാർ, സി.ബി.എസ്.യു കേന്ദ്ര കമ്മിറ്റി അംഗം യു.അഭിനന്ദ്, ജില്ലാ വൈസ് പ്രസിഡന്റ് എ.സജീവ് തുടങ്ങിയവർ സംസാരിച്ചു.