കോട്ടയം: ബി.ഡി.ജെ.എസ് ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റി യോഗം ജില്ലാ സെക്രട്ടറി പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം റെജിമോൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ എ.ജി ചന്ദ്രൻ തിരുവാർപ്പ്, ദേവദാസ് ആർപ്പൂക്കര, സെക്രട്ടറിമാരായ പ്രകാശ് ലാൽ തിരുവാർപ്പ്, ഷാജി മാന്നാനം, ജയപ്രകാശ് ആർപ്പൂക്കര, ഐ.ടി സെൽ ജില്ലാ ചെയർമാൻ അഡ്വ.ശാന്താറാം റോയി തോളൂർ എന്നിവർ പങ്കെടുത്തു. പ്രവർത്തക സമ്മേളനം 19ന് ആർപ്പൂക്കര കെ.വി.എം ഓഡറ്റോറിയത്തിൽ ചേരും. പഞ്ചായത്ത് കമ്മിറ്റികളും പോഷക സംഘടന കമ്മിറ്റികളും പുന:സംഘടിപ്പിക്കാനും തീരുമാനിച്ചു