പാലാ: കാൽ നൂറ്റാണ്ടിനുശേഷം സി.പി.എം പാലാ ഏരിയ സമ്മേളനത്തിന് രാമപുരം വീണ്ടും വേദിയാകുന്നു. 3, 4, 5 തീയതികളിൽ രാമപുരം മൈക്കിൾ പ്ലാസ കൺവെൻഷൻ സെന്ററിൽ കെ.ജി. രവീന്ദ്രൻ നഗറിലാണ് ഏരിയ സമ്മേളനം.

നാളെ വൈകിട്ട് 5ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി അഡ്വ. എൻ. ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തും. സംഘാടക സമിതി നേതാക്കളായ ലാലിച്ചൻ ജോർജ്ജ്, ആർ.ടി. മധുസൂദനൻ, കെ.എസ്. രാജു, എം.റ്റി. ജാന്റിഷ്, പി.എം. ജോസഫ് എന്നിവർ പ്രസംഗിക്കും.

4ന് രാവിലെ 9 ന് ജില്ലാ സെക്രട്ടറി എ.വി. റസൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. പാലാ ഏരിയ സെക്രട്ടറി പി.എം ജോസഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ചർച്ചയും പ്രതിനിധി സമ്മേളനവും.

5ന് രാവിലെ 9.30ന് പൊതുചർച്ച തുടരും. സമാപന സമ്മേളനത്തിന് എം.റ്റി. ജാന്റിഷ് നന്ദി പറയും. 150 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ലാലിച്ചൻ ജോർജ്ജ്, ആർ.ടി. മധുസൂദനൻ (രക്ഷാധികാരികൾ), കെ.എസ്. രാജു (ചെയർമാൻ), എം.റ്റി. ജാന്റിഷ് (സെക്രട്ടറി), പാലാ ഏരിയ സെക്രട്ടറി പി.എം. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘാടകസമിതി പ്രവർത്തിക്കുന്നത്.