aids

കോട്ടയം : ജില്ലാ എയ്ഡ്സ് ദിനാചരണം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. അദ്ധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തി. ചങ്ങനാശ്ശേരി നഗരസഭാദ്ധ്യക്ഷ സന്ധ്യ മനോജ് എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ ഹ്രസ്വചിത്ര മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അസംപ്ഷൻ വിദ്യാർത്ഥിനികൾ നിർമ്മിച്ച 'മനോമി' വേദിയിൽ പ്രദർശിപ്പിച്ചു. ചിത്ര നിർമ്മാണത്തിന്റെ ഭാഗമായി പ്രവർത്തിച്ച സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥികളെ ചീഫ് വിപ്പ് ആദരിച്ചു.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ.പി.എൻ. വിദ്യാധരൻ, ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, നഗരസഭാംഗം ബീന ജോബ്, പ്രിൻസിപ്പൽ ഡോ. അനിതാ ജോസ്, സോഷ്യൽ വർക്ക് വിഭാഗം മേധാവി സിസ്റ്റർ ശാലിനി, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം തുടങ്ങിയവർ സംസാരിച്ചു.