flat
പുതിയതായി എത്തിയ കുടുംബങ്ങള്‍ക്ക് അഡ്വ. എ. രാജ എം.എല്‍.എ താക്കോല്‍ കൈമാറുന്നു

അടിമാലി: മച്ചിപ്ലാവിലെ ലൈഫ് ഫ്‌ളാറ്റ് സമുച്ചയത്തിലേക്ക് പുതിയതായി 11 കുടുംബങ്ങൾ കൂടി താമസക്കാരായെത്തി. പുതിയതായി ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഭാഗമായ കുടുംബങ്ങൾക്ക് അഡ്വ. എ. രാജ എം.എൽ.എ താക്കോൽ കൈമാറി. അടിമാലിയുടെ സമീപ പഞ്ചായത്തുകളിൽ നിന്നുള്ള ഭവനഭൂരഹിതരായ 11 കുടുംബങ്ങളാണ് ഭവന സമുച്ചയത്തിലേക്ക് പുതിയ താമസക്കാരായി എത്തിയിട്ടുള്ളത്. നിലവിൽ ഫ്‌ളാറ്റ് സമുച്ചയത്തിൽ 157ഓളം കുടുംബങ്ങൾ താമസക്കാരായുണ്ട്. ഫ്‌ളാറ്റ് സമുച്ചയത്തിൽ നടന്ന താക്കോൽ കൈമാറ്റ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 2018 മാർച്ചിലായിരുന്നു സർക്കാർ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി മച്ചിപ്ലാവിലെ പാർപ്പിട സമുച്ചത്തിൽ കുടുംബങ്ങൾക്ക് ആദ്യമായി വീടുകൾ കൈമാറിയത്.