പാലാ:തിയേറ്ററിൽ നികുതി വെട്ടിപ്പ് നടക്കുന്നു എന്ന പരാതിയെതുടർന്ന് നഗരസഭ ഓഫീസിൽ വിജിലൻസ് റെയ്ഡ് നടത്തി. കോട്ടയം വിജിലൻസ് വിഭാഗമാണ് റെയ്ഡ് നടത്തിയത്. ആറംഗസംഘമാണ് റെയ്ഡിനെത്തിയത്. പരാതിക്കിടയാക്കിയ തീയേറ്റർ പുറത്തുനിന്നുള്ള എൻജിനീയറെക്കൊണ്ട് അളപ്പിച്ച വിജിലൻസ് സംഘം ഇന്നും വിശദമായ പരിശോധന നടത്തും. പ്രാഥമികമായി ചില ക്രമക്കേടുകൾ കണ്ടെത്തിയെങ്കിലും ഇതുസംബന്ധിച്ച വ്യക്തത തുടർപരിശോധനയ്ക്ക് ശേഷമേ ആകുകയുള്ളൂവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. നഗരസഭ ഭരണപക്ഷത്തുനിന്നു തന്നെ ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം റെയ്ഡിനെത്തിയത്. തിയേറ്ററുമായി ബന്ധപ്പെട്ടും നികുതി സംബന്ധിച്ചുമുള്ള രേഖകൾ വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.