ramesh

കോട്ടയം: ഹലാൽ സർട്ടിഫിക്കറ്റ് നൽകാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് ആരെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ആവശ്യപ്പെട്ടു. കോട്ടയത്ത് യുവമോർച്ച സംഘടിപ്പിച്ച കെ.ടി ജയകൃഷണ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുനക്കര ക്ഷേത്ര പരിസരത്തു നിന്ന് ആരംഭിച്ച റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരിയിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ അനുസ്മരണ പ്രഭാഷണം നടത്തി. നാഷണൽ കൗൺസിൽ അംഗം അഡ്വ. ജി. രാമൻ നായർ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജെ പ്രമീള ദേവി, ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, സംസ്ഥാന സമിതി അംഗങ്ങളായ എം.സുനിൽ, ബി. രാധാകൃഷ്ണ മേനോൻ, എം. എസ് കരുണാകരൻ, എൻ.കെ ശശികുമാർ, പി . കെ രവീന്ദ്രൻ, മേഖല ജനറൽ സെക്രട്ടറി എം.ബി രാജഗോപാൽ, വൈസ് പ്രസിഡന്റ് എൻ.പി കൃഷ്ണകുമാർ, സെക്രട്ടറി ടി.എൻ ഹരികുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ജി ബിജുകുമാർ, എസ്. രതീഷ്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റുമാരായ രാജ്‌മോഹൻ നെത്തലൂർ, അരവിന്ദ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.