വൈക്കം : കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവച്ച നേരേകടവ്, ചെമ്മനാകരി എന്നിവിടങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുന:രാരംഭിക്കണമെന്ന് എ.ഐ.വൈ.എഫ് ഉദയനാപുരം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി സ്വകാര്യ ബസുകളും ഒരു കെ.എസ്.ആർ.ടി.സി ബസും സർവീസ് നടത്തിയിരുന്ന ഇവിടേക്ക് ചുരുക്കം ചില സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. സ്‌കൂളുകളും കോളേജുകളും തുറന്നതോടെ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചെങ്കിലും ബസുകളുടെ എണ്ണം കുറഞ്ഞത് യാത്രാക്ലേശം രൂക്ഷമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ചെമ്മനാകരി, നേരേകടവ് ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ എത്രയും വേഗം പുന:രാരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പി.എസ്.അർജുൻ, സ്‌നേഹലക്ഷ്മി, അദീൻകുമാർ, ബിലിൻ, അബിൻ, ജിഷ്ണു, സൗമ്യ, അഭിരാമി എന്നിവർ പ്രസംഗിച്ചു.