ചങ്ങനാശേരി: പുതുച്ചിറ യുവജനവേദിയും ബ്ലഡ് ഡോണേഴ്‌സ് കേരളയും സംയുക്തമായി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ രക്തദാന ക്യാമ്പ് നടത്തി. ചങ്ങനാശേരി ജനമൈത്രി പൊലീസ് സി.ആർ.ഒ മുഹമ്മദ് ഷഫീക്, ബീറ്റ് ഓഫീസർ ബിബിൻ ജോസ് എന്നിവർ പങ്കെടുത്തു. റെനി പി ജോസഫ്, ലിജോ കെ ജോർജ്, രാജീവ് ജോസഫ്, വി ജെ ഷൈജു, ബ്ലഡ് ഡോണേഴ്‌സ് കേരള സാരഥി ജിനു ജോസഫ്, വാഴപ്പള്ളി പഞ്ചായത്ത് പ്രേരക് സജിനി മാത്യു,പ്രവീൺ ചന്ദ്രൻ, സുജാ പ്രവീൺ, ബിജു മാത്യു, ജോജി ഫ്രാൻസിസ്, സിനാജ്, മനോജ് മണ്ണാറോട്ട്, ദീപു വിൽസൺ, ജോസഫ് സെബാസ്റ്റ്യൻ, സുബിൻ സോമൻ എന്നിവർ രക്തദാനം നടത്തി.