വൈക്കം : നഗരസഭ മൂന്നാം വാർഡിലെ മാനാപറമ്പ് സിമന്റ് റോഡുമായി ബന്ധപ്പെട്ട പൊതുകുളം കൽക്കെട്ട് കെട്ടി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മ​ിറ്റി ചെയർമാൻ ബി. ചന്ദ്രശേഖരൻ മന്ത്റി റോഷി അഗസ്​റ്റിന് നിവേദനം നൽകി. ആറ് സെന്റ് വിസ്തൃതിയുള്ള കുളം 2015ൽ മൈനർ ഇറിഗേഷൻ പദ്ധതിയിൽപ്പെടുത്തി കല്ലുകെട്ടി സംരക്ഷിച്ചിരുന്നതാണ്. 2018 ലെ പ്രളയത്തിൽ കുളത്തിന്റെ സംരക്ഷണ ഭിത്തി തകരുകയായിരുന്നു.