വൈക്കം: വൈക്കം താലൂക്കിലെ തലയാഴം, വെച്ചൂർ, കല്ലറ പഞ്ചായത്തുകളിൽ കനത്ത മഴയിൽ വിളനാശം സംഭവിച്ച കർഷകർക്ക് അടിയന്തര ധനസഹായം ഉറപ്പാക്കണമെന്ന് കേരള കർഷകസംഘം വൈക്കം ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.ടി.സെബാസ്റ്റ്യൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം വൈക്കം ഏരിയാ സെക്രട്ടറി കെ.അരുണൻ, കർഷകസംഘം ജില്ലാ കമ്മി​റ്റി അംഗം കെ.ബി പുഷ്‌കരൻ, ഏരിയ കമ്മി​റ്റി അംഗങ്ങളായ പി.ശശിധരൻ, പി. ഹരിദാസ്, കെ.കെ ശശികുമാർ, കെ.എസ് ഗോപിനാഥൻ,പി.എസ് മോഹനൻ,കർഷകസംഘം ഏരിയ ട്രഷറർ എസ്.ദേവരാജൻ, ഏരിയാ കമ്മി​റ്റി അംഗം ബി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

വെച്ചൂർ: കനത്തമഴയെ തുടർന്ന് നെല്ല് നശിച്ചത് മൂലം കടബാധ്യതയിലായ കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ആവശ്യപ്പെട്ടു.