മുണ്ടക്കയം ഈസ്റ്റ്: പ്രളയ ദുരിതം സംഭവിച്ച കൊക്കയാർ മാക്കൊച്ചി മേഖലയിൽ ഒന്നരമാസം പിന്നിട്ടിട്ടും പുനരധിവാസത്തിന് പദ്ധതികൾ നടപ്പാക്കാതെ അധികൃതർ അവഗണിക്കുകയാണെന്ന് ആരോപിച്ച് ജനകീയസമിതി ജനകീയ പലായനവും കുടിൽ കെട്ടി സമരവും നടത്തി. പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം നിർവഹിച്ചു.
പ്രളയദുരിതത്തിൽ നിന്നും രക്ഷപെട്ട ചേരിക്കലാത്ത് സി.ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കൂട്ടിക്കൽ സെന്റ് ലൂക്ക്‌സ് സി.എസ്.ഐ പള്ളി വികാരി ഫാ.പി.കെ.സെബാസ്റ്റ്യൻ, സമരസമിതിക്ക് നേതൃത്വം നൽകിയ അയൂബ്ഖാൻ കട്ടപ്ലാക്കൽ, വർഗീസ് പുത്തൻപുരയ്ക്കൽ, സണ്ണി തുരുത്തിപ്പള്ളി, നൗഷാദ് വെംബ്ലി, മാത്യു കമ്പിയിൽ റെഞ്ചി പ്ലാകുന്നേൽ, കെ.എച്ച് തൗഫീഖ്, കെ.എച്ച്. ഷെമീർ, സ്റ്റാൻലി സണ്ണി, കെ.എസ്. ഇസ്മായിൽ വിജി കളരിക്കൽ എന്നിവർ പ്രസംഗിച്ചു.