മുണ്ടക്കയം: ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി എസ്.എസ്.കെ കാഞ്ഞിരപ്പള്ളി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ നിറവ് 2021 എന്ന പേരിൽ കൂട്ടയോട്ടവും ദീപശിഖാപ്രയാണവും സംഘടിപ്പിച്ചു. കൂട്ടയോട്ടം മുണ്ടക്കയം സബ് ഇൻസ്‌പെക്ടർ മാമ്മൻ എബ്രഹാം ഫ്ലാഗ് ഓഫ്‌ ചെയ്തു. സി.ആർ.പി.എഫ് ഡിവൈ.എസ്.പി ലതീഷ് തടത്തിൽ നയിച്ച കൂട്ടയോട്ടത്തിൽ, ശ്രീ ശബരീശാ കോളേജ് മുരിക്കുംവയൽ, സെന്റ്. ഡോമിനിക് കോളേജ് കാഞ്ഞിരപ്പള്ളി, സി എം എസ് ഹൈസ്കൂൾ മുണ്ടക്കയം എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നുള്ള 30 ഓളം കുട്ടികൾ പങ്കെടുത്തു. ദീപശിഖാ പ്രയാണം മുണ്ടക്കയം ബസ് സ്റ്റാൻഡിൽ ഭിന്നശേഷിക്കാരെ പ്രതിനിധീകരിച്ച് ഫ്ലവേഴ്സ് കോമഡി ഉത്സവം ഫ്രെയിം ജ്യോതിഷ്കുമാർ ഏറ്റുവാങ്ങി. ജില്ലാപഞ്ചായത്ത് മെമ്പർ പി.ആർ അനുപമ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ അജിതാ രതീഷ്, ലതീഷ് തടത്തിൽ,സ്പെഷ്യൽ എഡ്യുക്കേറ്റർ സിജിൻ എ.പി, കാഞ്ഞിരപ്പള്ളി ബി.പി.സി റീബി വർഗീസ്, ട്രെയിനർ സൗമ്യ വി.എസ് എന്നിവർ സംസാരിച്ചു.