കോട്ടയം : കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന് മുതൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും.

ഇന്ന് രാവിലെ 10 ന് “ഉപഭോക്തൃ സംതൃപ്തമായ കെ.എസ്.ഇ.ബി” എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് എളമരം കരീം എം.പി അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5 ന് പൊലീസ് മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ.വാസവൻ, സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസ്സൽ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥൻ എന്നിവർ സംസാരിക്കും. നാളെ രാവിലെ 9 ന് പ്രതിനിധി സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുക്കും. 5 ന് വൈകിട്ട് 5 ന് യാത്രഅയപ്പ് സമ്മേളനം എം.എം.മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. 436 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം കേന്ദ്ര ഇലക്ട്രിസിറ്റി നിയമഭേദഗതിക്കെതിരായ തൊഴിലാളി-ബഹുജന പ്രക്ഷോഭത്തിന് സമ്മേളനം രൂപംനൽകുമെന്ന് ജനറൽ സെക്രട്ടറി കെ.ജയപ്രകാശ് പറഞ്ഞു.