khra
കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയ്പാല്‍ ഉദ്ഘാടനം ചെയ്യുന്നു

അടിമാലി: ഹോട്ടൽ വ്യവസായം അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയ്പാൽ പറഞ്ഞു. അടിമാലിയിൽ നടന്ന ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്ത് ഏറ്റവും ദുരിതം അനുഭവിച്ചത് ഹോട്ടൽ വ്യാപാരികളാണ്. ഇപ്പോൾ പച്ചക്കറി, അരി, പാചക വാതക വില വർദ്ധന ഏറ്റവും രൂക്ഷമാണ്. ഈ സാഹചര്യത്തിൽ ഹോട്ടൽ ഭക്ഷണത്തിന്റെ വില ഉയർത്തിയെ പറ്റൂവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ ഭക്ഷണ വില, ജി.എസ്.ടി, പ്ലാസ്റ്റിക് നിയന്ത്രണം തുടങ്ങിയ വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളിൽ അനുകൂല സമീപനം സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.എൻ. ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അനന്തരാമൻ മുഖ്യപ്രഭാഷണം നടത്തി. നസിം മുഹമ്മദ്, കെ.എം. രാജ, പി.എം. സജീന്ദ്രൻ, എം.എസ്. അജി, സന്തോഷ് പാൽക്കോ എന്നിവർ സംസാരിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി എം.എസ്. അജി അടിമാലി (ജില്ലാ പ്രസിഡന്റ്), ജയൻ ജോസഫ് തൊടുപുഴ (ജില്ലാ സെക്രട്ടറി) പി.കെ. മോഹനൻ ട്രഷറർ (ട്രഷറർ), സന്തോഷ് പാൽക്കോ അടിമാലി (വൈസ് പ്രസിഡന്റ്), കുഞ്ഞുമോൻ സഫയർ അടിമാലി (ജോ. സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.