കാഞ്ഞിരപ്പള്ളി :നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് കട്ടിലുകളും മെത്തകളും സംഭാവനായി നൽകി. ജമാ അത്ത് പ്രസിഡന്റ് ഹാജി പി.എം അബ്ദുൽ സലാം പാറയ്ക്കലിൽ നിന്നും ആശുപത്രി സൂപ്രണ്ട് ഡോ: എസ് .ശാന്തി ഏറ്റുവാങ്ങി.

ഇതിന്റെ ഭാഗമായി ചേർന്ന യോഗം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉൽഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി.രവീന്ദ്രൻ നായർ, ഷാജി പാമ്പൂരി, ജമാഅത്ത് സെക്രട്ടറി ഷഫീഖ് താഴത്തുവീട്ടിൽ, ഇ.എം. ബഷീർ ഇല്ലത്തുപറമ്പിൽ, ഇല്ലിയാസ് ചെരിവു പുറത്ത്, റിയാസ് കരിപ്പായിൽ, നയാസ് പുത്തൂർ, ഷെമീർ കൊല്ലക്കാൻ , മുഹമ്മദ് അലി , എച്ച് .അബ് ദുൽ അസീസ്, ഇക്ബാൽ ഇല്ലത്തുപറമ്പിൽ എന്നിവർ സംസാരിച്ചു.