കോട്ടയം : എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ കോട്ടയം ഡിവിഷണൽ സമ്മേളനം 4,5 തിയതികളിൽ കോട്ടയത്ത് നടക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള ജനറൽ കൗൺസിൽ 4ന് ജോയിന്റ് സെക്രട്ടറി ഐ.കെ.ബിജു ഉദ്ഘാടനം ചെയ്യും. ഡിവിഷണൽ പ്രസിഡന്റ് ട്രീസ പി ഇഗ്‌നേഷ്യസ് അദ്ധ്യക്ഷത വഹിക്കും. സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സക്കറിയ മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ ടി. സെന്തിൽ കുമാർ , ബേബി ജോസഫ് എന്നിവർ പങ്കെടുക്കും. 5 ന് നടക്കുന്ന പൊതുസമ്മേളനം ജോയിന്റ് സെക്രട്ടറി എം.ഗിരിജ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പി.പി. കൃഷണൻ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം, ഇടുക്കി, പത്തനംതിട്ട , ആലപ്പുഴ ജില്ലകളിലെ പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.