കോട്ടയം: ഈസ്റ്റ് പൊലീസ് ജനമൈത്രി സമിതിയുടെ ശ്രമഫലമായി മാങ്ങാനം വള്ളിമല അന്നമ്മയ്ക്ക് നിർമിച്ച വീടിന്റെ താക്കോൽ ദാനം ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ നിർവഹിച്ചു. ഡിവൈ.എസ് പി ജെ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി എം.എം ജോസ്, വിജയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സന്തോഷ്, ബ്ലാക്ക് അംഗം സോണിയ, വാർഡ് അംഗം ബിജു, ബീറ്റ് ഓഫീസർമാരായ സിബി, സുനിൽ എന്നിവർ സംസാരിച്ചു.എസ്.എച്ച്.ഒ റിജോ പി ജോസഫ് സ്വാഗതവും സി.ആർ.ഒ സദക്കത്തുള്ള നന്ദിയും പറഞ്ഞു.

.