കോട്ടയം : ജില്ലയിലെ എല്ലാ താലൂക്കുകളിലും ഡിസംബർ എട്ട്, ഒമ്പത് തീയതികളിൽ മൊബൈൽ മാവേലി സ്റ്റോറുകളുടെ സേവനം ലഭിക്കും. എല്ലാ സബ്‌സിഡി, നോൺ സബ്‌സിഡി, ശബരി ഉത്പന്നങ്ങളും വാഹനത്തിൽ നിന്ന് ലഭിക്കും. ഇന്ധന വില വർദ്ധന, പ്രകൃതിക്ഷോഭം എന്നിവ പൊതുവിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധനവിനും ദൗർലഭ്യത്തിനും ഇടയാക്കാവുന്ന സാഹചര്യത്തിലാണ് മൊബൈൽ മാവേലി സ്റ്റോറെത്തുന്നത്. എല്ലാ ഉപഭോക്താക്കളും റേഷൻ കാർഡുമായി എത്തി സേവനം പ്രയോജനപ്പെടുത്തണമെന്ന് സപ്ലൈകോ മേഖലാ മാനേജർ അറിയിച്ചു.