കുടയംപടി: കുടയംപടി പബ്ലിക് ലൈബ്രറിയിൽ വി.എൻ.മുഹമ്മദ് ഇസ്മായിൽ അനുസ്മരണവും അവാർഡ് ജേതാക്കളെ ആദരിക്കലും നടന്നു. കുടയംപടി പബ്ലിക് ലൈബ്രറിയുടെ സ്ഥാപക പ്രസിഡന്റും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന വി.എൻ.മുഹമ്മദ് ഇസ്മായിലിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ നടന്ന യോഗത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗവും ലൈബ്രറി പ്രസിഡന്റുമായ കെ.കെ.ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. സിനിമ,​ സീരിയൽ സംവിധായകൻ പി.ആർ.ഹരിലാൽ ഉദ്ഘാടനം ചെയ്തു. 'കർ ഉപസാഗരം-വിശുദ്ധ ചാവറയച്ചൻ' ജീവചരിത്ര സിനിമ സംവിധാനം ചെയ്ത് സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് കരസ്ഥമാക്കിയ അജി കെ.ജോസിനേയും ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ് പുരസ്കാരം ലഭിച്ച ശ്രീകാന്ത് അയ്മനത്തേയുമാണ് ആദരിച്ചത്. എം.ബി.ജയപ്രകാശ്,​ എം.എൻ.കമലൻ,​ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ,​ സബിതാ പ്രേംജി,​ പ്രസന്ന വിജയകുമാർ,​ ആർ.പ്രമോദ് ചന്ദ്രൻ,​ കെ.പി.രാധാകൃഷ്ണൻ നായർ,​ ഔസേഫ് ചിറ്റക്കാട്,​ അജി.കെ.ജോസ്,​ ശ്രീകാന്ത് അയ്മനം,​ കെ.കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് അയ്മനം കലാവേദിയുടെ സംഗീതസന്ധ്യയും നടന്നു.