അടിമാലി: ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനാചരണം ജില്ലയിലെ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ കലാപരിപാടികളും അടിമാലിയില്‍ ഇന്ന് നടക്കും. അടിമാലി ക്ലബ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ കലാപരിപാടികള്‍. തുടര്‍ന്ന് രാജേഷ് അടിമാലി നയിക്കുന്ന കലാവിരുന്ന്. പൊതുസമ്മേളനം അഡ്വ. എ. രാജ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുഖ്യാഥിതിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് പങ്കെടുക്കും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ സമ്മാനദാനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം സോളി ജീസസ്, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു അദ്ധ്യക്ഷത വഹിക്കും. ഡോ. റോസക്കുട്ടി, ബിനായ് വി.ജെ, വി.ആര്‍. സത്യന്‍, മുഹമ്മദ് നവാസ്, ബേക്കബ് പോള്‍, ചാക്കോച്ചന്‍ അമ്പാട്ട്, ബേസില്‍ സി. പോള്‍, ജി. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.