കോട്ടയം : എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയനിലെ വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സിന്റെ 113ാമത് ബാച്ചിന്റെ ക്ലാസ് 4,5 തീയതികളിൽ ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക്ക് സ്‌കൂളിൽ നടക്കും. 4 ന് രാവിലെ യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷത വഹിക്കും. മുക്തിഭവൻ കൗൺസലിംഗ് സെന്റർ ഡയറക്ടർ രാജേഷ് പൊന്മല ,ഡോ. ശരത്ചന്ദ്രൻ, അനൂപ് വൈക്കം, വി.എം.ശശി, ബിബിൻ ഷാൻ കോട്ടയം തുടങ്ങിയവർ ക്ലാസുകൾ നയിക്കും. ക്ലാസിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ 4 ന് രാവിലെ 8.30 ന് എത്തിച്ചേരണമെന്ന് യൂണിയൻ സെക്രട്ടറി ആർ.രാജീവ് അറിയിച്ചു. ഫോൺ : 04812568913.