പാലാ: പാലാ ബ്ലഡ് ഫോറത്തിന്റെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ പാലാ സെന്റ് തോമസ് കോളേജ് ഓഫ് റ്റീച്ചർ എജ്യൂക്കേഷൻ ലോക എയ്ഡ്‌സ് ദിനാചരണവും മെഗാ രക്തദാന ക്യാമ്പും നടത്തി. പ്രിൻസിപ്പാൾ ഡോ. റ്റി.സി തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. പാലാ ഡിവൈ.എസ്.പി ഷാജു ജോസ് ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം ബോധവത്കരണ ക്ലാസും മുഖ്യപ്രഭാഷണവും നടത്തി, ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ, പാലാ ബ്ലഡ് ഫോറം ട്രെഷറർ സുനിൽ തോമസ്, ഡോ.റ്റി.എം മോളിക്കുട്ടി, ഗോപികാ അനിൽ, സിസ്റ്റർ ആലീസ് ഔസേഫ്പ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഡോ.ജിലു ജി എട്ടാനിയിൽ, ഫാദർ ജിജോ വെണ്ണായിപ്പള്ളി, ഫാദർ വർഗീസ് ആന്റണി പുളിക്കൽ, റ്റോം ജോസ്, ആതിര പി എസ്, സഞ്ചു ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി