പാലാ: കേരള ജനപക്ഷം പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പി.ഡബ്ല്യു.ഡി ഓഫീസ് മാർച്ചും ധർണയും നടത്തും.

രാവിലെ 10ന് കൊട്ടാരമറ്റം ആർ.വി. ജംഗ്ഷനിൽ നിന്നും ജാഥ ആരംഭിക്കും. പി.ഡബ്ല്യു.ഡി ഓഫീസിന് മുമ്പിൽ പാർട്ടി ചെയർമാൻ പി.സി. ജോർജ്ജ് ധർണ ഉദ്ഘാടനം ചെയ്യും. പാലായുടെ വികസനത്തോടുള്ള ഇടതുപക്ഷ സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചും ബൈപാസ് റോഡ് നിർമ്മാണം ഉടനടി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടുമാണ് ജാഥയും ധർണയും സംഘടിപ്പിച്ചിരിക്കുന്നത്.