കോട്ടയം : ആർപ്പൂക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. നവീകരിച്ച ഊട്ടുപുരയുടെയും കലാവേദിയുടെയും ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ, അംഗങ്ങളായ പി.തങ്കപ്പൻ, മനോജ് ചരളേൽ, കമ്മിഷണർ വി.എൽ പ്രകാശ്, ചീഫ് എൻജിനിയർ കൃഷ്ണ കുമാർ എന്നിവർ പങ്കെടുത്തു. രണ്ടാം ഉത്സവദിനമായ ഇന്ന് 1.30ന് ഉത്സവബലിദർശനം, വൈകിട്ട് 8.30ന് കൊടിക്കീഴിൽ വിളക്ക്, കലാ വേദിയിൽ വൈകിട്ട് 5ന് ഓട്ടൻ തുള്ളൽ, 6.30ന് മ്യൂസിക്കൽ ഫ്യൂഷൻ. മൂന്നാം ഉത്സവദിനം മുതൽ ഏഴാം ഉത്സവദിനം വരെ 1.30ന് ഉത്സവബലി, കലാവേദിയിൽ തിരുവാതിര, മാനസജപമാല ഹരി, പഞ്ചാരിമേളം. എട്ടാം ഉത്സവദിനത്തിൽ 12.30ന് ചാക്യാർകൂത്ത്, ആറിന് ആറാട്ടു പുറപ്പാട്, 7ന് സംഗീതസദസ്, 9.30ന് ആറാട്ട് എതിരേൽപ്പ്, ആറാട്ട് എഴുന്നള്ളത്ത്,11ന് കൊടിയിറക്ക്.