വൈക്കം : കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകയും വൈക്കം ടൗൺ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും ജില്ലാ കൗൺസിൽ അംഗവുമായിരുന്ന സി.കെ തുളസിയുടെ 21ാം ചരമവാർഷികം സി.പി.ഐ കുളങ്ങര ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംയുക്തമായി ആചരിച്ചു. ആറാട്ടുകുളങ്ങരയിൽ ചേർന്ന യോഗത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എൻ.അനിൽ ബിശ്വാസ് അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.വി ജീവരാജൻ, എൻ.മോഹനൻ, കെ.ഇ മണിയൻ, ടി.വി മനോജ്, കനകാംബരൻ, കെ.വി അജയഘോഷ്, പി.പൊന്നമ്മ, കെ.വി സുമ എന്നിവർ പ്രസംഗിച്ചു.