വൈക്കം : വേമ്പനാട്ട് കായൽ സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കായൽ ജാഥയ്ക്ക് വൈക്കത്തെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ലാൻഡിങ് സെന്ററിൽ നൽകിയ സ്വീകരണ യോഗം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി വി.കെ സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ടി.സി പുഷ്പരാജൻ അധ്യക്ഷത വഹിച്ചു. പി സുഗതൻ, ലീനമ്മ ഉദയകുമാർ, എം.ഡി ബാബുരാജ്, പി.എസ് പുഷ്‌കരൻ, ജെ.പി ഷാജി എന്നിവർ പ്രസംഗിച്ചു. നേരേകടവിൽ ഫിഷ് ലാന്റിങ് സെന്ററിൽ ചേർന്ന സ്വീകരണ സമ്മേളനം എ.ഐ.ടി.യു.സി തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് കെ.ഡി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സാബു പി മണലൊടി അധ്യക്ഷത വഹിച്ചു. സിപിഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി ജോൺ വി ജോസഫ്, ജാഥ ക്യാപ്ടൻ ടി രഘുവരൻ, വൈസ് ക്യാപ്ടൻ എം.കെ ഉത്തമൻ, ഡയറക്ടർ ബാബു, കെ വേണുഗോപാൽ, പി.എസ് പുഷ്പമണി, കെ.എം മുരളീധരൻ, ഗിരിജ പുഷ്‌കരൻ, സി.എൻ പ്രദീപ്കുമാർ, എസ്.കുമാർ, അനന്തനുണ്ണി, എം.കെ കുട്ടൻ, പി പൊന്നപ്പൻ എന്നിവർ പ്രസംഗിച്ചു.
മുറിഞ്ഞപുഴയിൽ നടന്ന സമാപന സമ്മേളനം ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. കെ.കെ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.കെ ആശ എം.എൽ.എ, എം.കെ ശീമോൻ, പി.കെ രവീന്ദ്രൻ, കെ.ആർ ഷിബു, പി.വി ഷൺമുഖൻ, കെ.എം അബ്ദുൽ സലാം എന്നിവർ പങ്കെടുത്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാംഗങ്ങളായ എലിസബത്ത് അസീസ്, കുമ്പളം രാജപ്പൻ, ടി.കെ ചക്രപാണി, വി.ഒ ജോണി, ഒ.കെ മോഹനൻ, ടി.എൻ സോമൻ, കെ.സി സതീശൻ, കെ.എസ് രത്‌നാകരൻ, പി.വി.പ്രകാശൻ, രാജേശ്വരി, സ്മിത പ്രദീപ് എന്നിവർ പ്രസംഗിച്ചു.