കടുത്തുരുത്തി : കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷനിലേക്ക് വിവിധ സർക്കാർ ഓഫീസുകൾ മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും ഓഫിസ് മുറികൾ പുന: ക്രമീകരിക്കുന്നതിനുമായി എം.എൽ.എ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനത്തിന് ശേഷം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് ഓഫീസ് മാത്രമാണ് പ്രവർത്തന സജ്ജമാക്കാൻ കഴിഞ്ഞത്. സിവിൽ സ്റ്റേഷൻ കമ്മ്യൂണിറ്റി ഹാൾ, താഴത്തെ നിലയിലുള്ള പാർക്കിംഗ് സൗകര്യങ്ങൾ, ഇലക്ട്രിക് വർക്കുകളുടെ പൂർത്തീകരണം എന്നിവയെല്ലാം നടപ്പാക്കാനുണ്ട്. എല്ലാ സർക്കാർ ഓഫീസുകളും മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുന്നതിന് മുന്നോടിയായി ഓരോ വകുപ്പിന്റെയും ആവശ്യങ്ങൾ പരിശോധിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഉടനെ വിളിച്ചുചേർക്കുമെന്നും മോൻസ് ജോസഫ് അറിയിച്ചു.