ചങ്ങനാശേരി: കേരള കർഷകസംഘം ചങ്ങനാശേരി ഏരിയാ കമ്മറ്റിയുടെ എല്ലാവരും കൃഷിക്കാരാവുക എന്ന ക്യാമ്പയ്‌ന്റെ ഭാഗമായി കാർഷിക പഠനക്ലാസ് നാളെ നടക്കും. വി.ആർ.ബി ഭവനിൽ നടക്കുന്ന പഠനക്ലാസ് കർഷകസംഘം സംസ്ഥാന കമ്മറ്റി അംഗം പി.എൻ ബിനു ഉദ്ഘാടനം ചെയ്യും. ഏരിയാ പ്രസിഡന്റ് എം.എൻ മുരളീധരൻനായർ അദ്ധ്യക്ഷത വഹിക്കും. എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ബയോസയൻസ് പ്രൊഫസർ ഡോ.ജെ.ജി.റേ, ജൈവ കർഷകസമിതി ജില്ലാ സെക്രട്ടറി സി.ജി പ്രകാശൻ, കർഷകസംഘം മേഖലാ സെക്രട്ടറി വി.എസ് അഭിലാഷ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. കർഷകസംഘം ഏരിയാ സെക്രട്ടറി അഡ്വ.ജോസഫ് ഫിലിപ്പ് പ്രവർത്തന പരിപാടികൾ വിശദീകരിക്കും.