hotmix

കോട്ടയം : ടിപ്പർ ലോറികൾക്കും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്കും ഏർപ്പെടുത്തിയ ഗതാഗത സമയ നിയന്ത്രണത്തിൽ നിന്ന് റോഡ് നിർമാണത്തിനുള്ള ഹോട്ട് മിക്‌സ് വഹിക്കുന്ന ലോറികളെ ഒഴിവാക്കി ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ ഉത്തരവായി. അടിയന്തരമായി പൂർത്തീകരിക്കേണ്ട റോഡ് നിർമാണം കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് നടത്തേണ്ടി വരുന്ന സാഹചര്യത്തിൽ ദൂരെയുള്ള പ്ലാന്റുകളിൽ നിന്ന് ഹോട്ട് മിക്‌സ് സമയത്ത് എത്തിക്കുന്നതിന് നിയന്ത്രണം തടസമാകുന്നതിനെ തുടർന്നാണ് നടപടി. ഉത്തരവ് വാഹനത്തിൽ പതിപ്പിക്കണമെന്നും സ്‌കൂൾ സമയത്ത് വേഗത പരമാവധി കുറച്ച് സഞ്ചരിക്കണമെന്നും ഉത്തരവിൽ പറയുന്നു.