അയ്മനം: പഞ്ചായത്തിൽ മുടങ്ങിക്കിടക്കുന്ന ജലനിധി പദ്ധതി പൂർത്തീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. അയ്മനം കോൺഗ്രസ് മണ്ഡലം കമ്മറ്റി പഞ്ചായത്ത് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജയ്‌മോൻ കരീമഠം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഗസ്റ്റിൻ ജോസഫ്, എം.പി ദേവപ്രസാദ്, ബീനാ ബിനു, ജോബിൻ ജേക്കബ്, ബിജു ജേക്കബ്, രമേശ് ചിറ്റക്കാട്ട്, ഒളശ്ശ ആന്റണി, ബിജു മാന്താറ്റിൽ, സുമ പ്രകാശ്, ത്രേസ്യാമ്മ ചാക്കോ, വി.കെ ദിവാകരൻ, രാജേഷ് പതിമറ്റം, സോജി ആലുംപറമ്പിൽ, ജെയിംസ് പാലത്തൂർ, ബിനോയ് പുതുവൽ, ജോസ് മാത്യു എന്നിവർ പങ്കെടുത്തു.