
കോട്ടയം : മഹാത്മാഗാന്ധി യൂണവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ അവകാശ സംരക്ഷണ ദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന പ്രതിഷേധ സദസ് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.എസ്. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.മഹേഷ്, ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രദീപ് കെ.ബി, ജോസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. പ്രകടനത്തിന് ഭാരവാഹികളായ മേബിൾ എൻ.എസ്, ജോബിൻ ജോസഫ്, എൻ.നവീൻ, എസ്.പ്രമോദ്, രഘുകുമാർ കെ.എസ്, സവിതാ രവീന്ദ്രൻ, അഖിലേഷ് എന്നിവർ നേതൃത്വം നൽകി