കോട്ടയം: ബി.ഡി.ജെ.എസ് മണ്ഡലം പ്രവർത്തക സമ്മേളനം ജില്ലാ പ്രസിഡന്റ് എം.പി.സെൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.അനിൽകുമാർ മുഖ്യ പ്രസംഗവും ജില്ലാ ജോയിന്റ് സെക്രട്ടറി റിജേഷ് സി.ബ്രീസ് വില്ല, കർഷക സേന ജില്ലാ പ്രസിഡന്റ് എം.എസ്.രാധാകൃഷ്ണൻ എന്നിവർ ആശംസ പ്രസംഗവും നടത്തി. ഭാരവാഹികളായി
അഡ്വ.ശാന്താറാം റോയി തോളൂർ (പ്രസിഡന്റ്), ജിജേഷ് കൊച്ചുതോപ്പിൽ, വി.ബിജുമോൻ, കെ.എ. സോമനാഥൻ, പ്രസീത സി.രാജു (വൈസ് പ്രസിഡന്റുമാർ) എൻ.കെ.ഗിരീഷ്‌കുമാർ (ജനറൽ സെക്രട്ടറി), ടി.ടി.മോഹനൻ, ഷെജി ഹരിപ്രിയം, പി.ഡി.പ്രശാന്ത്, കെ.എൻ.സുബാഷ് (സെക്രട്ടറിമാർ), എസ്.ദിലീപ്കുമാർ, എ.ആർ.ബാലൻ, എം.ആർ.മനു, മായാ ചന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), സി.ആർ.രാജൻ ബാബു (ട്രഷറർ), ഷാജി ഈട്ടിക്കൽ, വി.എം.പ്രദീപ് (ജില്ലാ കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.